കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവം; പ്രതിക്ക് ജാമ്യം

തലശേരിയില്‍ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിലെ പ്രതി മുഹമ്മദ് ഷിഷാദിന് ജാമ്യം. തലശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ 3 വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്ത് കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *