
ജിദ്ദ: അറബ് മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതില്‍ പങ്കാളികളാകാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അറിയിച്ചു.ജിദ്ദയില്‍ നടന്ന 32ാമത് അറബ് ലീഗ് ഉച്ചകോടിക്ക് അയച്ച ടെലിഗ്രാമിലാണ് പുടിന്‍ സന്നദ്ധത അറിയിച്ചത്.
ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കും.സുഡാന്‍, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനുള്ള തന്റെ രാജ്യത്തിന്റെ താല്‍പര്യം അദ്ദേഹം അറിയിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബഹുമുഖ സഹകരണം വിപുലീകരിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

