അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു


കിയവ്: അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ മേല്‍നോട്ടക്കാരായ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ ട്രാംപോളില്‍ കളിക്കുക്കുകയായിരുന്ന നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു.
യുക്രെയ്നിലെ മൈക്കോളൈവ് നഗരത്തിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ദാരുണമായ സംഭവം. ഊതിവീര്‍പ്പിക്കാവുന്ന ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ 45 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.ട്രാംപോളിന്റെ ഉള്ളില്‍ നിന്ന് മകളുടെ ശബ്ദം കേള്‍ക്കാതായതോടെ മാതാവ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ട്രാംപോളിന്റെ വളയത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം മൂന്ന് ജീവനക്കാര്‍ ട്രാംപോളിന്റെ സമീപത്ത് ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ നിന്നു കുട്ടിക്ക് പ്രാഥമിക പരിചരണം പോലും ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു.




Sharing is Caring