മദ്യപിച്ച്‌ വാഹനമോടിച്ചതിന് ഫോര്‍ണി സിറ്റി അറ്റോര്‍ണി ജെന്നിഫര്‍ അറസ്റ്റില്‍

ടെക്സസ്: ഫോര്‍ണി സിറ്റി അറ്റോര്‍ണിയും ചീഫ് പ്രോസിക്യൂട്ടറുമായ ജെന്നിഫര്‍ ബാര്‍ണ്‍സ് സ്മിത്തിനെ മദ്യപിച്ച്‌ വാഹനമോടിച്ച കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.സ്മിത്തിനെ റോക്ക്‌വാള്‍ കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചു.

കോടതി രേഖകള്‍ പ്രകാരം റോക്ക്‌വാള്‍ കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.മാര്‍ച്ച്‌ 12ന് ഫേറ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് മദ്യപിച്ച്‌ വാഹനമോടിച്ച കുറ്റത്തിന് സ്മിത്തിനെ അറസ്റ്റ് ചെയ്യുകയും വ്യക്തിഗത തിരിച്ചറിയല്‍ ബോണ്ടില്‍ ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു.

2021 ഡിസംബര്‍ 13നാണ് ഫോര്‍ണി സിറ്റിയുടെ ഇടക്കാല സിറ്റി മാനേജരായി സ്മിത്തിനെ നിയമിച്ചത്. പിന്നീട് 2022 ഏപ്രില്‍ അഞ്ചിന് സിറ്റിയുടെ അറ്റോര്‍ണിയായും ചീഫ് പ്രോസിക്യൂട്ടറായും നിയമനം നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *