
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയ്‌ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.തമിഴ്‌നാട് സ്വദേശി സെല്‍വ ആണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയ്‌ക്ക് നേരേയാണ് നഗ്നതാ പ്രദര്‍ശനം നടന്നത്.
ഓടിക്കൊണ്ടിരുന്ന ബസില്‍, പെണ്‍കുട്ടിക്ക് നേരേ തിരിഞ്ഞിരുന്ന് 24-കാരനായ സെല്‍വ പരസ്യമായി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി പരാതിപ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തൃശൂര്‍ അത്താണിയിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. കെഎസ്‌ആര്‍ടിസി ബസില്‍ യാത്രയ്‌ക്കിടെ ചലച്ചിത്രപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനിയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനവും നടത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദ് അറസ്റ്റിലായിരുന്നു. സവാദിന്റെ പെരുമാറ്റം യുവതി പ്രശ്‌നമാക്കിയതോടെ ബസ്സില്‍ നിന്ന് ഇറങ്ങിയോടിയ സവാദിനെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
