വിഷ്ണു ഉണ്ണികൃഷ്ണന് നായകനായെത്തുന്ന ചിത്രം ‘കുറി’യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മുന്‍പ് ജൂലൈ എട്ട് തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് ചില കാരങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
പിന്നീട് 15ന് തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും വീണ്ടും റിലീസ് മാറ്റിയാണ് പുതിയ തിയതി പുറത്തുവിട്ടിരിക്കുന്നത്.കെ ആര് പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറി’.
വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.