അഭിഭാഷക കുടുബ സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ നേതൃത്യത്തിൽ അഭിഭാഷക കുടുബ സംഗമം” ശിശിര മൽഹാർ ” സംഘടിപ്പിച്ചു. കൊയിലാണ്ടി കോടതി പരിസരത്ത് സംഘടിപ്പിച്ച ” ശിശിര മൽഹാർ ” ജില്ലാ ജഡ്ജി (പോക്സോ) , അനിൽ ഉദ്ഘാടനം ചെയ്തു, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വി : സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഉമേന്ദ്രൻ. സബ്ബ് ജഡ്ജ് : അഷ്റഫ്, മജിസ്ടേറ്റ് ‘ ജാ ജനാർദ്ദനൻ നായർ, മുൻസിഫ് ആമിന കുട്ടി, അഡ്വ: ബിനോയ് ദാസ്, അഡ്വ.: സനുപ് . മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ മുഖ്യഭാഷണം നടത്തി: ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.ടി .എൻ . ലീന സംസാരിച്ചു..
” ശിശിര മൽഹാറിൽ ” 40 വർഷത്തിൽ കൂടുതൽ പ്രാക്ടീസുള്ള അഭിഭാഷകരെ ആദരിച്ചു. അഭിഭാഷ കരായ’ ചന്ദ്രശേഖരൻ ,എം.പി.സുകുമാരൻ , ബി.എം മുഹമ്മദ് ബഷീർ, എം.കൃഷ്ണൻ , കെ.വിജയൻ , തുടങ്ങിയവരെ ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *