ആറന്മുള: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി

sur
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ചു വിവരം വച്ചില്ലെങ്കില്‍ പഠിച്ചു വിവരമുള്ളവരോടു ചോദിച്ചു വേണം ഭരണകര്‍ത്താക്കള്‍ ഇത്തരം കാര്യങ്ങള്‍ പറയാന്‍.
ഭാവി തലമുറയ്ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന പ്രകൃതി ഉള്‍പ്പെടെ പലതും നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും സാംസ്‌കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സുരേഷ് ഗോപി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *