ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് നേരെ ബോംബാക്രമണം ഉണ്ടായതായി സൂചന. നഴ്‌സുമാരെ തീവ്രവാദികള്‍ മൊസൂളിലേക്ക് മാറ്റിയതായാണ് പുതിയ വിവരങ്ങള്‍. നഴ്‌സുമാരുടെ സംഘത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പേരുടെ തലയ്ക്ക് പരുക്കേറ്റെു. നഴ്‌സുമാരോട് ആശുപത്രി വിട്ടുപോകാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഒഴിഞ്ഞ് പോകാത്തതിനാലാണ് ഇവിടെനിന്നും മാറ്റുന്നത്.
അതേസമയം, ആശുപത്രിയിലുണ്ടായ ബംഗ്ലാദേശി നഴ്‌സുമാരെ അവരുടെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന് രക്ഷപ്പെടുത്തിയിരുന്നു.