
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. പിന്‍സീറ്റില്‍ ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
