തിരുവനന്തപുരം: കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.
ഇ.പി.ജയരാജനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കാപ്പ നിയമം ഉപയോഗിച്ച് യുവജന നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് നിയമം ദുരുപയോഗം ചെയ്യുകയാണ്. ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജന നേതാക്കളെ കാപ്പ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇത് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാഷ്ട്രീയ പകപോക്കലിനായി ആര്‍ക്കുമെതിര െകാപ്പ ചുമത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കാപ്പ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കാപ്പ നിയമം ദുരുപയോഗിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.