കാളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കോളേജുകളുടെ സ്വയംഭരണാവകാശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുജിസി സംഘം ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സന്ദര്‍ശിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ. പ്രതിഷേധ പ്രകടനം നടത്തിയത്.