ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

RSPആലപ്പുഴ: ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ആഴ്ച ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.


 


Sharing is Caring