റായ്പൂര്‍: ഛത്തീസ്ഗഢിലെ ഭിലായ് ഉരുക്ക് നിര്‍മാണശാലയില്‍ വാതകം ചോര്‍ന്ന് 6 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മിഥൈന്‍ വാതകമാണ് ചോര്‍ന്നത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ പ്ലാന്റിലെ ജല സംസ്‌കരണ ശാലയിലാണ് അപകടം നടന്നത്. ഇവിടെ പൈപ്പില്‍ നിന്ന് വെള്ളം ചോര്‍ന്ന് വാതകവുമായി കൂടിക്കലര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.