സാവോ പോളോ: 2014 ലോകകപ്പിലെ ആദ്യജയം ബ്രസീലിന്. ക്രൊയേഷ്യക്കെതിരെ നടന്ന ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീല്‍ വിജയിച്ചു. ബ്രസീലിനു വേണ്ടി നെയ്മര്‍ രണ്ടും ഓസ്‌കര്‍ ഒരു ഗോളും നേടി.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ മാഴ്‌സലോ അബദ്ധത്തില്‍ അടിച്ച സെല്‍ഫ് ഗോളായിരുന്നു ക്രൊയേഷ്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ 29ാം മിനിറ്റില്‍ നെയ്മര്‍ സ്‌കോര്‍ 1-1 നിലയിലെത്തിച്ചു. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീല്‍ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് എന്നാല്‍ 89ാം മിനിറ്റില്‍ ഓസ്‌കര്‍ ബ്രസീലിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടി.

