
തിരുവനന്തപുരം: സംസ്ഥനത്ത് ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവ് വന്നതാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍ മണിക്കൂര്‍ ലോഡ് ഷെഡിങ് ഒരു മണിക്കൂറോ അതിലധികമോ ആക്കി നീട്ടിയേക്കും.
കൂടംകുളം, താല്‍ച്ചര്‍ നിലയങ്ങളിലെ തകരാറുകാരണം ഇരുനിലയങ്ങളില്‍ നിന്നുമായി ലഭിക്കേണ്ട നിന്നുള്ള 326 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കുന്നില്ല.
മഴ തുടങ്ങിയെങ്കിലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ജലവൈദ്യുതി ഉത്പാദനം കൂട്ടാനാവുന്നില്ലെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ലോഡ്‌ഷെഡിങ് സമയം 15 മുതല്‍ 20 മിനിറ്റ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിപ്പുനല്‍കിയത്.

