ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

nihal-chandജയ്പൂര്‍: നരേന്ദ്ര മോഡി മന്ത്രിസഭയിലെ രാസവളം കീടനാശിനി വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദിനെതിരെ ബലാത്സംഗ കേസില്‍ നോട്ടീസ്. ജയ്പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിഹാല്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
നിഹാല്‍ ചന്ദ് ഉള്‍പ്പെടെ 16 പേര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് നോട്ടീസ്.നോട്ടീസില്‍ ഓഗസ്റ്റ് 20 മുമ്പ് മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രാജിസ്ഥാനിലെ ഗംഗാനഗറില്‍ നിന്നുള്ള എം.പിയാണ് നിഹാല്‍.


 


Sharing is Caring