ന്യൂദല്‍ഹി: വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രാജ്യസഭാ എം.പിമാരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. വ്യാജ വിമാന ടിക്കറ്റുകള്‍ കാണിച്ച് പണംതട്ടിയെന്നാണ് കേസ്. എം.പിമാരായ ഡി. ബന്ധപോദ്ധ്യായ്(തൃണമുല്‍ കോണ്‍ഗ്രസ്), ബ്രിജേഷ് പഠക്(ബി.എസ്.പി), ലാല്‍ മിംഗ് ലിയാന(എം.പി.എഫ്)എന്നിവര്‍ക്കെതിരെയും മുന്‍ എം.പിമാരായ ജെ.പി.എന്‍ സിങ് (ബിജെപി), രേണു ബാല (ബിജെഡി), മെഹ്മൂദ് എ മഅദനി(ആര്‍എല്‍ഡി)എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഒരു യാത്രയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപറ്റിയത്. ദല്‍ഹിയിലും ഒഡിഷയിലുമായി എം.പിമാരുടെ വസതികളിലും ട്രാവല്‍ ഏജന്റുമാരുടെ ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.