ഗ്യാലക്സി ഫിറ്റ് 3 അവതരിപ്പിച്ച് സാംസങ്; വില 4999 രൂപ

കൊച്ചി: ഗ്യാലക്സി ഫിറ്റ് 3 എന്ന പേരില്‍ പുതിയ ഫിറ്റ്നസ് ബാൻഡ് അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്. സാങ്കേതികതയുടെ സഹായത്തോടെ മികച്ചതും ആരോഗ്യപരവുമായ ജീവിത ശൈലി തിരഞ്ഞെടുക്കുന്നതിന് ഈ ഹെല്‍ത്ത് മോണിറ്ററിങ് സംവിധാനം സഹായകമാകും.

അലൂമിനിയം ബോഡിയും വലിയ ഡിസ്പ്ലേയുമാണ് ഗ്യാലക്‌സി ഫിറ്റ് 3 എത്തുന്നത്. വര്‍ക്കൗട്ട് ചെയ്യുമ്പോഴുള്ള വിവരങ്ങള്‍ തുടങ്ങി ഉറക്കത്തിനിടയിലുള്ള വിവരങ്ങള്‍ വരെ 24 മണിക്കൂറും ഫിറ്റ് 3 ട്രാക്ക് ചെയ്യും. അലൂമിനിയം ബോഡിയും 1.6 ഇഞ്ച് ഡിസ്പ്ലേയും പ്രത്യേകതകളിലൊന്നാണ്. ഭാരം വളരെ കുറവാണ്. ആകര്‍ഷകമായ ഡിസൈനാണ്. ശരീരത്തിനോട് ഇണങ്ങുന്ന രീതിയിലുള്ള ഡിസൈനായതിനാല്‍ ദിവസം മുഴുവന്‍ ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ടാകുകയില്ല. 13 ദിവസത്തോളം നീണ്ട് നിൽക്കുന്നതാണ് ബാററ്റി ബാക്കപ്പ്. ഒരോരുത്തര്‍ക്കും സ്വന്തം രീതിയില്‍ ഗ്യാലക്സി ഫിറ്റ് 3 പേഴ്സണലൈസ് ചെയ്യാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *