‘ഭാരത് ടെക് ട്രയംഫ്’ വിജയികള പ്രഖ്യാപിച്ചു

കൊച്ചി: പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിന്‍സോയുടെ ‘ഭാരത് ടെക് ട്രയംഫ്’ വിജയികളെ പ്രഖ്യാപിച്ചു. ഇതില്‍ പങ്കെടുത്ത സാങ്കേതികവിദ്യാ, ഗെയിമിങ് മേഖലകളില്‍ നിന്നുള്ള 150 കമ്പനികളില്‍ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ് കോണ്‍ഫറന്‍സായ സാന്‍ ഫ്രാന്‍സിസ്കോയില്‍ അടുത്ത മാസം നടക്കുന്ന ഗെയിം ഡെവലപര്‍ കോണ്‍ഫറന്‍സില്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന ഇന്ത്യന്‍ പവലിയനില്‍ വിജയികള്‍ക്ക് അവസരം ലഭിക്കും.

രാമായണം, മഹാഭാരതം, ചോള സാമ്രാജ്യം തുടങ്ങിയവയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഗെയിമുകള്‍ ഭാരത് ടെക് ട്രയംഫിലൂടെ രംഗത്തു വന്നവയില്‍ ഉള്‍പ്പെടുന്നു. സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് ദുബെ, കലാരി മാനേജിങ് പാര്‍ട്ട്ണര്‍ രാജേഷ് രാജു, ലുമികായ് സ്ഥാപക ജനറല്‍ പാര്‍ട്ട്ണര്‍ ജസ്റ്റിന്‍ സീതാറം കീലിങ്, ക്ലെവര്‍ ടാപ് സഹ സ്ഥാപകനും സിപിഒ ആനന്ദ് ജെയിന്‍, എഡബ്ലിയുഎസ് ഗെയിംടെക് വിഭാഗം മേധാവി നേഹ യാദവ് തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ സംരംഭകരെ ആഗോള തലത്തിലേക്ക് ഉയര്‍ത്താനുളള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജസ്വലമായ പിന്തുണ ലഭിച്ചുവെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വിന്‍സോ സഹ സ്ഥാപകന്‍ പാവന്‍ നന്ദ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *