അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ സൗജന്യ തൊഴില്‍ പരിശീലനം

കുന്നന്താനം/ പത്തനംതിട്ട: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18 – 45 വയസ്സ് ആണ് പ്രായപരിധി. 15 സീറ്റുകളിലേക്കാണ് പ്രവേശനം. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ് എസ് എല്‍ സിയാണ് യോഗ്യത. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. മൊബൈലുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ കാര്‍ഡുമായി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7994497989, 6235732523

Spread the love

Leave a Reply

Your email address will not be published. Required fields are marked *