കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണു, വലിയ ഗർത്തം രൂപപ്പെട്ടു

കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണു, വലിയ ഗർത്തം രൂപപ്പെട്ടു . കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയിൽ കയർ വലിച്ചുകെട്ടിയിട്ടുണ്ട്. കുഴി രൂപപ്പെട്ടത് രാവിലെ 8 മണിക്കാണ്. കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നു

മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു കഴിഞ്ഞു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഭരണങ്ങാനം -വിളക്കുമാടം റോഡിൽ വെള്ളക്കെട്ടുണ്ട്. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ ക്യാമ്പുകളിലുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ഇടവിട്ട് തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *