ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ പുറത്ത്

ന്യൂയോര്‍ക്ക്: ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ്ബ് പകര്‍ത്തിയ കൂടുതല്‍ പ്രപഞ്ച ചിത്രങ്ങള്‍ പുറത്ത്.ഏകദേശം 500 പ്രകാശവര്‍ഷം അകലെയുള്ള ഗാലക്സിയിലെ നക്ഷത്ര രൂപീകരണത്തെ കുറിച്ച്‌ നടത്തിയ നിരീക്ഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സഹിതമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാലക്‌സിയില്‍ പുതിയ നക്ഷത്രങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രപഞ്ചത്തിന്റെ ആഴത്തില്‍ കിടക്കുന്ന നക്ഷത്രങ്ങളുടെ ചിത്രങ്ങള്‍ ലോകത്തിലെ ഏറ്റവും ശക്തമായ ടെലിസ്‌കോപ്പ് ഒപ്പിയെടുത്തു.

മഹാപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ ഗാലക്‌സി എന്തെല്ലാം മാറ്റങ്ങളിലൂടെ കടന്നുപോയി എന്ന് ഈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു. ജെയിംസ് വെബ്ബിലൂടെ നടത്തിയ നിരീക്ഷണത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗാലക്സി ഒരു ചരക്കുവണ്ടിയുടെ ചക്രം പോലെ കാണപ്പെടുന്നു. ഇത് ഈ ചിത്രത്തില്‍ കാണാത്ത ഒരു വലിയ സര്‍പ്പിള ഗാലക്സിയും ഒരു ചെറിയ ഗാലക്സിയും തമ്മിലുള്ള അതിവേഗ കൂട്ടിയിടിയുടെ ഫലമായാണ് ഈ രൂപമാറ്റമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കാര്‍ട്ട് വീല്‍ ഗാലക്‌സി ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഒരു കാലത്ത് ക്ഷീരപഥം പോലെ സര്‍പ്പിളമായിരുന്നു, എന്നാല്‍ ചെറിയ ഗാലക്‌സികളുമായുള്ള കൂട്ടിയിടിയിലൂടെ വ്യക്തമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും പരിവര്‍ത്തനം തുടരുകയും ചെയ്യുകയാണെന്ന് ഇവര്‍ പറയുന്നു.

കൂട്ടിയിടി പ്രധാനമായും ഗാലക്‌സിയുടെ ആകൃതിയെയും ഘടനയെയും ബാധിച്ചു. കാര്‍ട്ട് വീല്‍ ഗാലക്‌സിക്ക് രണ്ട് വളയങ്ങളുണ്ട് – ശോഭയുള്ള ആന്തരിക വളയവും ചുറ്റുമുള്ള വര്‍ണ്ണാഭമായ വളയവും. ഈ രണ്ട് വളയങ്ങളും കൂട്ടിയിടിയുടെ മധ്യഭാഗത്ത് നിന്ന് ആണ് ആരംഭിക്കുന്നത്. കുലാത്തിലേക്ക് ഒരു കല്ലിട്ടാല്‍ ഉണ്ടാകുന്ന അലയൊളികള്‍ പോലെയാണിത്.

ഭൂമിയില്‍ നിന്ന് ഏകദേശം 15,00,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് വെബ് ദൂരദര്‍ശിനി, ഏകദേശം 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിലേക്ക് നോക്കുന്നു. 460 കോടി വര്‍ഷം വരെ പഴക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെയടക്കം ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു. ഇതിന്റെ ബാക്കി പത്രമെന്ന നിലയിലാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ കാര്‍ട്ട് വീല്‍ ഗാലക്‌സിയെ നിരീക്ഷിച്ചിരുന്ന ഹബിളിനെ അപേക്ഷിച്ച്‌, ചിത്രത്തിന്റെ ഗുണനിലവാരത്തിലും അത് ശേഖരിക്കുന്ന സങ്കീര്‍ണ്ണമായ വിശദാംശങ്ങളിലും വ്യക്തമായ വ്യത്യാസം കാണിക്കാന്‍ ബഹിരാകാശ പേടകത്തിന് സാധിച്ചു. ദൃശ്യപ്രകാശത്തില്‍ കാണാന്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ നക്ഷത്രങ്ങളെ കണ്ടെത്തുന്നതിനായി ബഹിരാകാശ പേടകം അതിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam) യാണ് ഉപയോഗിച്ചത്.

സൂര്യനില്‍നിന്ന് 290 ദശലക്ഷം പ്രകാശവര്‍ഷം അകലെ പെഗസസ് എന്ന നക്ഷത്രസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെഫാന്‍സ് ക്വിന്ററ്റിനെയും ജെയിംസ് വെബ്ബ് കഴിഞ്ഞ തവണ പകര്‍ത്തിയിരുന്നു. 1877ല്‍ എഡ്വേഡ് സ്റ്റെഫാന്‍ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് 5 താരസമൂഹങ്ങളടങ്ങിയ ഈ ഗാലക്സി ഗ്രൂപ്പ് കണ്ടെത്തിയത്. താരസമൂഹങ്ങളില്‍ എന്‍ജിസി 7320 എന്നു പേരുള്ളതാണ് ഏറ്റവും തിളക്കമേറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *