

1980കളിലെ കഥാപാത്രമായാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. ചിത്രത്തെ കുറിച്ച് ഒന്നും തന്നെ വെളിപ്പെടുത്താന്‍ രഞ്ജിത്ത് തയ്യാറായില്ല. ദുല്‍ഖറിന്റെ നായികയെയും തീരുമാനിച്ചിട്ടില്ല.
പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയും രഞ്ജിത്ത് ഒരുക്കിയത് ടി പി രാജീവിന്റെ നോവലിനെ ആസ്പദമാക്കിയായിരുന്നു. രഞ്ജിത്തിനെ കൂടാതെ ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന സിനിമയിലും ഉണ്ണി മുകുന്ദനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട് ദുല്‍ഖര്‍.
