

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണു ഇ. അഹമ്മദ് തന്നെ മത്സരിക്കാനുള്ള ധാരണ. ഇതിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളെക്കുറിച്ചു പൂര്‍ണ വ്യക്തതയില്ലെങ്കിലും, ഇന്നലെ രാത്രിക്കു ശേഷം നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നു നടന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം ഈ തീരുമാനത്തിലെത്തിയത്.
ഇപ്പോള്‍ പ്രവര്‍ത്തക സമിതി യോഗം നടക്കുകയാണ്. പ്രവര്‍ത്തക സമിതി യോഗത്തില്‍ മലപ്പുറം സീറ്റ് സംബന്ധിച്ച തീരുമാനം അറിയിക്കും. ഇതിനുശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
