സിപിഎമ്മിന്റെ ഒരു സീറ്റ് ജനതാദളിന് നല്‍കിയേക്കും

തിരുവനന്തപുരം: ആര്‍ എസ് പി മുന്നണി വിട്ടു പോയതിന് പിന്നാലെ ലോക്‌സഭാ സീറ്റ് ആവശ്യം ശക്തമാക്കിയ ജനതാദളിന് സീറ്റ് നല്‍കാന്‍ എല്‍ ഡി എഫില്‍ ഏകദേശ ധാരണയായി. സി പി എമ്മിന്റെ ഒരു സീറ്റാവും ജനതാദളിന് നല്‍കുക. ഏത് സീറ്റാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയിലും മാറ്റം വന്നേക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് യോഗം ബുധനാഴ്ച വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാവും അന്തിമ തീരുമാനമെടുക്കുക.
ആര്‍ എസ് പി വിട്ടുപോയതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തോയെന്ന ചോദ്യത്തിന് ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോയെന്നായിരുന്നു സി പി ഐ നേതാവ് കെ ഇ ഇസ്മയിലിന്റെ മറുപടി. യോഗത്തില്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജനതാദള്‍ ഉറച്ചു നിന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ നാല് സീറ്റില്‍ തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.