

പാര്ട്ടിക്കുള്ളില്ത്തന്നെയു ള്ള പ്രതിഷേധം കണക്കിലെടുക്കാതെയാണു ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ ടെലികോം മന്ത്രി എ രാജയെ നീലഗിരി മണ്ഡലത്തില്‍ നിന്നു വീണ്ടും മത്സരിപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചത്.
എ രാജ അഴിമതി നടത്തിയതായി തെളിവില്ലെന്നും എല്ലാം വെറും ആരോപണം മാത്രമാണെന്നും രാജയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് കൊണ്ട് കരുണാനിധി പറഞ്ഞു. സിബിഐ അന്വേഷണം നേരിടുന്ന മറ്റോരു മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും വീണ്ടും ജനവിധി തേടും.
