ഇന്ന് എസ്എസ്എല്‍സി പരീക്ഷ

downloadതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ആരംഭിച്ച് 22ന് അവസാനിക്കും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,64,310 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടും ലക്ഷദ്വീപിലെ ഒന്‍പതും പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2,815 സെന്ററുകളാണുള്ളത്.
ആകെ വിദ്യാര്‍ഥികളില്‍ 2,36,351 പേര്‍ ആണ്‍കുട്ടികളും 2,27,959 പേര്‍ പെണ്‍കുട്ടികളുമാണ്. എസ് സി വിഭാഗത്തില്‍ നിന്നും 49,066 എസ് ടി വിഭാഗത്തില്‍ നിന്നും 7,245 പേരും പരീക്ഷയ്ക്കിരിക്കുന്നു.
ഈ വര്‍ഷം 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും, 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലുമാണു പരീക്ഷ എഴുതുന്നത്.

You may also like ....

Leave a Reply

Your email address will not be published.