തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു കേരളത്തില്‍നിന്നുള്ള സി പി ഐ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ ലിസ്റ്റാണു പുറത്തുവന്നത്.
തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് ഏബ്രഹാം മത്സരിച്ചേക്കും. മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രന്‍, തൃശൂരില്‍ കെ പി രാജേന്ദ്രന്‍, വയനാട് ജോസ് ബേബിയോ സത്യന്‍ മോങ്കേരിയോ എന്നിങ്ങനെയാണു സാധ്യതാ ലിസ്റ്റ് പറയുന്നത്. നാളെ ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
തിങ്കളാഴ്ച രാവിലെ സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റും വൈകിട്ട് നാലിന് സംസ്ഥാന എക്‌സിക്യൂട്ടീവും ചേരും. ചൊവ്വാഴ്ച രാവിലെ വീണ്ടും സംസ്ഥാന എക്‌സിക്യൂട്ടീവും, കൗണ്‍സിലും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കുക.