മസ്‌കറ്റ്: ഒമാനിലെ എണ്ണ വാതക മേഖലയിലെ അഴിമതി കേസില്‍ മലയാളി വ്യവസായി പി മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 1.774 മില്യന്‍ റിയാല്‍ പിഴയും മസ്‌ക്കറ്റ് പ്രാഥമിക കോടതിവിധിച്ചു. അഞ്ച് സ്വദേശികള്‍ക്കും ശിക്ഷയുണ്ട്.
ഗള്‍ഫാര്‍ മുന്‍ മാനേജിംഗ് ഡയറക്ടറായ പി മുഹമ്മദാലിയ്‌ക്കൊപ്പം മുന്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ജനാര്‍ദ്ധനനും അഞ്ച് കേസുകളിലായി 15 കൊല്ലം തടവ് ശിക്ഷയുണ്ട്. മുഹമ്മദാലിക്ക് 17 ലക്ഷം ഒമാനി റിയാല്‍ പിഴയും വിധിച്ചു. ജനാര്‍ദ്ധനന്‍ 4.34 ലക്ഷം ഒമാനി റിയാല്‍ പിഴയൊടുക്കണം.
ഒമാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരായ ഖാലിദ് ഗരാദി, മുഹമ്മദ് റിഥ, നാസ്സര്‍ അലവി, സൈഫ് എന്നിവര്‍ക്കും കോടതി മൂന്ന് വര്‍ഷം തടവും ഒരു മില്യണ്‍ ഒമാനി റിയാല്‍ പിഴയും വിധിച്ചു. പി മുഹമ്മദാലിക്കും ജനാര്‍ദ്ധനനും ശിക്ഷക്ക് ശേഷം നാടുകടത്തലും വിധിയില്‍ പറഞ്ഞിട്ടുണ്ട്.