തിരുവനന്തപുരം:2007 ലെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി .
ചില അനധികൃത റിസോര്‍ട്ടുകളെ സംരംക്ഷിക്കാന്‍ ഭരത് ഭൂഷണ്‍ ആവശ്യപ്പെട്ടതായും തനിക്ക് ചില ബിനാമി താല്‍പര്യങ്ങളുണ്ടെന്ന് ഭരത് ഭൂഷണ്‍ വെളിപ്പെടുത്തിയിരുന്നതായും രാജു നാരായണസ്വാമി പരാതിയില്‍ പറയുന്നു. സ്വാധീനത്തിന് വഴങ്ങാത്ത തന്നെ ചീഫ് സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജു നാരായണസ്വാമി പരാതിയില്‍ പറഞ്ഞു.