ഡി എല്‍ എഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി

kerala-niyamasabhaതിരുവനന്തപുരം: കൊച്ചിയിലെ ഡി എല്‍ എഫിന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. തീരദേശ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. അനുമതി നല്‍കിയത് സംബന്ധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കൊച്ചിയിലെ ചിലവന്നൂരില്‍ ചട്ടം ലംഘിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഡി എല്‍ എഫ് അനുമതി നേടിയെടുത്തത്.



Sharing is Caring