തൃശൂര്‍:തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസ് കാറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന പാലക്കാട് പഴമ്പാലക്കോട് ‘ചന്ദ്രഗിരി’യില്‍ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശിവദാസനും (65) ബന്ധുവായ 13കാരന്‍ പ്രണവുമാണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു അപകടം. ശിവദാസിന്റെ ബന്ധു ദിലീപാണ് കാര്‍ ഓടിച്ചിരുന്നത്. ദിലീപിനും സന്ദീപ് എന്നയാള്‍ക്കും സാരമായ പരിക്കുണ്ട്.