

ഇന്നു (02-03-2014, ഞായര്‍) രാവിലെ കേരളാ ഹൗസില്‍ വി എസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഭൂഷണ്‍ ഇക്കാര്യം അറിയിച്ചത്. വി എസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എന്നും പിന്തുണയുമായി താന്‍ ഉണ്ടായിരുന്നതാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു
കേസില്‍ വി എസിന് വേണ്ടി ഹാജരാവും. അതേസയം വി എസുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വി എസ് ആം ആദ്മി പാര്‍ട്ടിയിലേക്ക് വരില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് ഭൂഷണുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വി എസും പറഞ്ഞു.
