വാജ്‌പെയുടെ പൈതൃകം മോദി കാത്തുസൂക്ഷിക്കും: ബിജെപി

Narendra_Modi_AFP2ദില്ലി: അടല്‍ ബിഹാരി വാജ്‌പെയുയുടെ പൈതൃകം നര്‌നേദ്ര മോദി കാത്തു സൂക്ഷിക്കുമെന്ന് ബി ജെ പി. അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടായിട്ടുള്ളത് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തായിരുന്നെന്നും മോദി ആ പൈതൃകം കാത്തു സൂക്ഷിക്കുമെന്നുമാണ് ബി ജെ പി പറയുന്നത്.
ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം തുടരാന്‍ ഇന്ത്യക്കു മോദി ഭരണത്തില്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ബി ജെ പി നേതൃത്വം വ്യക്തമാക്കി. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ ചര്‍ച്ചകളുടെ ഭാഗമായി നടന്ന സെമിനാറിലാണ് പാര്‍ട്ടി എം പി തരുണ്‍ വിജയ് അടക്കമുള്ളവര്‍ മോദിയെ പ്രകീര്‍ത്തിച്ചു സംസാരിച്ചത്.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ വന്നിട്ടുള്ള ഇടിവില്‍ ബി ജെ പി യു പി എ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ടീസ്റ്റാ ജല കരാറും അതിര്‍ത്തി കരാറും സംബന്ധിച്ച് ബംഗ്ലാദേശുമായി ധാരണയിലെത്താന്‍ കഴിയാത്തതും യുപിഎ സര്‍ക്കാരിന്റെ പരാജയമാണെന്ന് എംപി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *