ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി

download (6)തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ടിപി വധഗൂഡാലോചന കേസ് സി ബി ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തിയിരുന്നു. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി ബി ഐക്കു വിടാന്‍ ഉത്തരവായത്.

You may also like ....

Leave a Reply

Your email address will not be published.