കെജ്രിവാളിന്റെ ജാഹു ചലാവോ യാത്ര ആരംഭിച്ചു

kejri-1_350_022714092608ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ജാഹു ചലാവോ യാത്ര ഉത്തരപ്രദേശില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ യാത്രയില്‍ സംസ്ഥാനത്തെ 15 ലോക്‌സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും.
കൗശാമ്പിയില്‍ ആരംഭിച്ച ജാദു ചലാവോ യാത്ര ഗാസിയാബാദ്, പില്‍ഖുവ, ഹാപുര്‍, അംറോഹ, മൊറാദാബാദ്, റാംപൂര്‍, ബറേയ്‌ലി, ഷാജഹാന്‍പൂര്‍, ഹര്‍ദോയ് എന്നിവിടങ്ങിലൂടെ സഞ്ചരിക്കും. ഞായറാഴ്ച ഉന്നാവോയിലും കാണ്‍പൂരിലുമെത്തുന്ന യാത്രയില്‍ കേജ്രിവാള്‍ എ എ പി റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും.
തിങ്കളാഴ്ച യാത്ര ഔറേയ, ഇറ്റാവ, ഫിറോസാബാദ്, ആഗ്ര, മഥുര, പല്‍വാല്‍ എന്നിവിടങ്ങളിലെത്തും. രാഹുല്‍ ഗാന്ധിക്കെതിരേ ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് മത്സരിക്കുന്ന അമേത്തിയിലും കേജ്രിവാള്‍ പ്രചാരണം നടത്തും.

 

Leave a Reply

Your email address will not be published.