ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

download (5)ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്
തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും. അടുത്തിടെയാണ് സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് മുന്‍ പോലീസ് സൂപ്രണ്ട് അജിത് ജോയിയാണ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എ എ പി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ ഏപ്രിലില്‍ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.