തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഭരണ-പ്രതിപക്ഷ ഭേതമന്യേ സംഘടനകളും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ശനിയാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്.
പണിമുടക്ക് കര്‍ശനമായി നേരിടുമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ജിവനക്കാരുടെ അവധികള്‍ റദ്ദാക്കി. ജോലിക്ക് വരാത്ത എംപാനല്‍ ജിവനക്കാരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ട്. ബസ്സുകള്‍ കേടുവരുത്തിയാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശിക തീര്‍ക്കുക, കെഎസ്ആര്‍ടിസി രക്ഷാ പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 99 ശതമാനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലും ദേശസാല്‍കൃത ദീര്‍ഘദൂര റൂട്ടുകളിലുമാണ് സമരം ഏറെ ബാധിക്കുന്നത്.