ദില്ലി:: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി എസ് അച്യുതാനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി എസ് സി പി എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നോടിയായി കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വി എസ് ഇക്കാര്യം അറിയിച്ചത്.
ടി പി കേസില്‍ പാര്‍ട്ടിയുടെ നയം തിരുത്തണം. കേസില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന നിലപാടില്‍ വിശ്വാസ്യതയില്ലെന്നും വി എസ് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചു.
വിഷയത്തില്‍ ജനങ്ങളുടെ സംശയം ദുരീകരിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണം. കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയാറാകണം. തനിക്കെതിരേ അച്ചടക്കനടപടിയുണ്ടായാലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.