ദില്ലി: വീണ്ടും മോദി തന്നെ ഒന്നാമതെത്തി. ഗൂഗിള്‍ സെര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുക്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെ പിന്തള്ളി മോദി ഒന്നാമതെത്തി.
ഗൂഗിള്‍ ട്രെന്‍ഡ്‌സിലെ സെര്‍ച്ചുകള്‍ക്ക് ലഭിച്ച കണക്കുപ്രകാരമാണ് അരവിന്ദ് കെജരിവാളിനെ പിന്തള്ളി മോദി ഒന്നാമതെത്തിയത്. മോദി, കെജരിവാള്‍, രാഹുല്‍ ഗാന്ധി എന്നിവരാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്ന വ്യക്തികള്‍.
കണക്കുപ്രകാരം ഫെബ്രുവരിയില്‍ മോഡിക്ക് 65 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ കെജരിവാളിന് 52 പോയിന്റും രാഹുല്‍ ഗാന്ധിക്ക് 41 പോയിന്റുമാണ് ലഭിച്ചത്. സെര്‍ച്ച് ചെയ്യപ്പെടുന്ന കീവേര്‍ഡുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ജനവികാരമായപ്പോള്‍ മോദിവാര്‍ത്തകളില്‍ നേരിയ താഴ്ച വന്നിരുന്നു