ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

downloadകൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും മത്സരിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കും.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കോട്ടയത്തോ പത്തനംതിട്ടയിലോ ആയിരിക്കും മത്സരിപ്പിക്കുക. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലോ തൃശൂരിലോ മത്സരിക്കാനാണ് സാദ്ധ്യത.
കോഴിക്കോട് മണ്ഡലത്തില്‍ സി കെ പദ്മനാഭനാകും സ്ഥാനാര്‍ത്ഥി. പൊന്നാനിയില്‍ ജിനചന്ദ്രന്‍, ചാലക്കുടിയില്‍ പി എം വേലായുധന്‍, പാലക്കാട് സി കൃഷ്ണകുമാര്‍, കണ്ണൂരില്‍ വി കെ സജീവന്‍, വടകരയില്‍ എം ടി രമേശ് എന്നിവരുമായിരിക്കും മത്സരിക്കുന്നത്.

Sharing is Caring