ക്യൂബന്‍ വിപ്ലവ നേതാവ് മാട്ടോസ് അന്തരിച്ചു

ഫ്‌ളോറിഡ: ക്യൂബന്‍ വിപ്ലവ നേതാവും എഴുത്തുകാരനുമായ ഹുബര്‍ മാട്ടോസ് അന്തരിച്ചു. 95 വയസ്സായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഫ്‌ളോറിഡയിലെ മിയാമിയിലായിരുന്നു അന്ത്യം. 1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ നായകരിലൊരാളായിരുന്നു ഹുബര്‍ മാട്ടോസ്. 


 hubermatos
ബാറ്റിസ്റ്റയുടെ സേച്ഛാധിപത്യ സര്‍ക്കാരിനെതിരെ ചെ ഗുവേരക്കും, ഫിദല്‍ കാസ്‌ട്രോക്കുമൊപ്പം വിപ്ലവം നയിച്ചു. പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കാസ്‌ട്രോ സര്‍ക്കാര്‍ ഇദ്ദേഹത്തെ തടവിലിട്ടു. 20 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇടപെടലിനെതുടര്‍ന്ന് 1979 ല്‍ മോചിതനായി.
പന്നീട് കുടുംബത്തോടൊപ്പം കോസ്റ്ററിക്കയിലേക്കും ശേഷം മിയാമിയിലേക്കും അദ്ദേഹം ജീവിതം പറിച്ചുനട്ടു. അമേരിക്കന്‍ പിന്തുണയോടെ ക്യൂബന്‍ സര്‍ക്കാരിനെതിരെ പോരാട്ടം നയിക്കുന്ന സംഘടനയിലെ പ്രധാനികളിലൊരാളാണ് മാട്ടോയുടെ പുത്രന്‍ റോജിലിയോ.

 


Sharing is Caring