ദില്ലി: അരവിന്ദ് കേജ്രിവാളിനെതിരെ വാക്കായുധമാക്കി ഗാന്ധിയന്‍ അന്നാ ഹസാരെ വീണ്ടും. കേജ്രിവാളിന് അധികാര ദാഹമാണെന്നാണ് ഹസാരെ ഒടുവിലായി പറഞ്ഞത്. അഴിമതിക്കെതിരായി ഹസാരെ ഉന്നയിച്ച 17 കാര്യങ്ങളില്‍ കേജ്രിവാള്‍ മറുപടി നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് വീണ്ടും ആരോപണവുമായി ഹസാരെ രംഗത്തെത്തിയത്.
തന്റെ താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ നയിക്കുവാനുള്ള കേജ്രിവാളിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് ഹസാരേ പറഞ്ഞു. അഴിമതിക്കെതിരായി താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മറുപടി നല്‍കുവാന്‍ കേജ്രിവാള്‍ തയാറായിട്ടില്ലെന്ന് ഹസാരെ കുറ്റപ്പെടുത്തി
കത്തിന് മറുപടി നല്‍കിയിരുന്നെങ്കില്‍ കേജ്‌രിവാളിന് താന്‍ പിന്തുണ നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കേജ്രിവാള്‍ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഹസാരെ പറഞ്ഞു.