ജിത്തു ജോസഫ് സംവിധാനം ചെയ്തു മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ദൃശ്യം എന്ന സിനിമയുടെ റീമേക്കില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടി സിമ്രാന്‍ നായികയാവുന്നു.
കമലഹാസന്റെ ഭാര്യയുടെ വേഷത്തിലാണ് സിമ്രാന്‍ എത്തുക. മലയാളത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. എന്നാല്‍ തമിഴില്‍ മീനയ്‌ക്കൊപ്പം അഭിനയിക്കാന്‍ കമല്‍ വിസമ്മതിക്കുകയായിരുന്നു.
ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് സിമ്രാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാന്ത് ബാജ ബരാത് എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കായ ആഹാ കല്യാണം എന്ന സിനിമയില്‍ സിമ്രാന്‍ അതിഥി താരമായി എത്തിയിരുന്നു.