ദില്ലി: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്.
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുക 70 ലക്ഷമായി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു. നേരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനുള്ള തുകയുടെ പരുധി 40 ലക്ഷം ആയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 100 ശതമാനമായി. യൂറിയയുടെ വില ടണ്ണിന് 350 രൂപകൂട്ടാനും തീരുമാനമായി. എന്നാല്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുകളില്‍ തീരുമാനം എടുത്തില്ല.