തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങാനിടയുണ്ട്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സമരത്തിന്റെ ഭാഗമായി സ്വകാര്യബസുകളും തടയുമെന്ന് ഇടതുക്ഷ ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്കൂടെയാകുമ്പോള്‍ സംസ്ഥാനത്തെ യാത്രാ ക്ലേശം അതിരൂക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.