ഇടുക്കി: ഇടുക്കിയിലും വയനാട്ടിലും ശനിയാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കോട്ടയത്തെ പൂഞ്ഞാര്‍, തെക്കേക്കര, തീക്കോയി, മേലുകാവ് പഞ്ചായത്തുകളെയാണ് ഹര്‍ത്താലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.