എംഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍

Wayanad_M-I-Shanawas-2മാനന്തവാടി: സിറ്റിംഗ് എം പിയും വയനാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എം ഐ ഷാനവാസിനെതിരേ വയനാട് മണ്ഡലത്തില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഷാനവാസ് തോറ്റാല്‍ ഉത്തരവാദി രമേശ് ചെന്നിത്തലയും ഡിസിസിയുമാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.
സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല പങ്കെടുക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്റെ വേദിക്കരികെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസവും ഷാനവാസിനെതിരേ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഷാനവാസിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഷാനവാസിന് വീണ്ടും വയനാട്ടില്‍ ടിക്കറ്റ് ലഭിച്ചത്.

Sharing is Caring