സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

Barcelonaബാഴ്‌സിലോന: സ്പാനിഷ് ലീഗില്‍ ഒസാസുനക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. മെസിയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത 7 ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്. ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഇതോടെ മെസി.
ബാഴ്‌സയുടെ കരുത്തില്‍ ഒസാസുന തകര്‍ന്ന് തരിപ്പണമായി. പൊരുതാന്‍ പോലുമാകാതെ കീഴടങ്ങിയത് എതിരില്ലാത്ത 7 ഗോളുകള്‍ക്ക്. മെസിയുടെ ഹാട്രിക് മികവിലായിരുന്നു സ്പാനിഷ് വമ്പന്‍മാരുടെ ജയം. 18ആം മിനുറ്റില്‍ മെസി തുടങ്ങിവച്ചു.63, 68 മിനുറ്റുകളിലും മെസിയുടെ ബൂട്ടുകള്‍ ലക്ഷ്യം കണ്ടു.
ഇതോടെ ബാഴ്‌സക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തം. 452 കളികളില്‍നിന്ന് 370 ഗോളുകളാണ് ബാഴ്‌സയുടെ ജഴ്‌സിയില്‍ മെസി സ്വന്തമാക്കിയത്. അലക്‌സിസ് സാന്‍ഷെസ്, ഇനിയെസ്റ്റ, ക്രിസ്റ്റിന്‍ ടെല്ലോ, പെട്രോ എന്നിവര്‍ ചേര്‍ന്ന് ബാഴ്‌സയുടെ പട്ടിക തികച്ചു.

Sharing is Caring